ഒ.കെ. വാസു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

218

തിരുവനന്തപുരം: ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഒ.കെ വാസുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചു. ഇതോടൊപ്പം ദേവസ്വം ബോര്‍ഡിലെ ഏഴ് അംഗങ്ങളേയും നിയമിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം ഹിന്ദുമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് പ്രസിഡന്റിനേയും അംഗങ്ങളെയും തെരഞ്ഞെടുത്തത്. ശശികുമാര്‍ പേരാമ്ബ്ര- കോഴിക്കോട്, പി.എം. സാവിത്രി -മലപ്പുറം, കൊട്ടറ വാസുദേവ്- കാസര്‍കോട്, വി. കേശവന്‍- വയനാട്, എ. പ്രദീപന്‍- കണ്ണൂര്‍, ടി.എന്‍ ശിവശങ്കരന്‍-മലപ്പുറം, ടി കെ. സുബ്രഹ്മണ്യന്‍- പാലക്കാട് എന്നവരാണ് അംഗങ്ങള്‍.

NO COMMENTS