ന്യൂഡല്‍ഹി : തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് എത്രയും പെട്ടന്നു തന്നെ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് . മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കാവല്‍ സര്‍ക്കാരിന് ആനുകൂല്യം ലഭിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2002 ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നിയമസഭ പിരിച്ചുവിട്ടാല്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യസമയത്ത് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ഒ.പി. റാവത്ത് പറഞ്ഞു.