കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ഒ. രാജഗോപാല്‍

191

തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ.
സമാധാനമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് കണ്ണൂരില്‍ ഉള്ളത്. ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം നിഷ്ഠൂരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൊല്ലപ്പട്ട 14 പേരില്‍ 13 പേരും ബിജെപി പ്രവര്‍ത്തകരാണ്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെട്ടത് പിണറായി വിജയന്റെ മണ്ഡലത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ സിപിഎം അനൂകുല പൊലീസുകാരെ ഉപയോഗിച്ചു കേസിലെ നടപടികള്‍ ഇല്ലാതാക്കുന്നു, കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വില നല്‍കുന്നില്ലെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY