ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിന് കാരണം പൊലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഒ.രാജഗോപാല്‍

234

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിന് കാരണം പൊലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫീസില്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തെ സംഘര്‍ഷം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമായെന്നും കോടിയേരി പറഞ്ഞു.

NO COMMENTS