വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സ്ഥാനം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. പ്രതിരോധം, സിവില്‍ ആണവ ഊര്‍ജം, രാജ്യാന്തര സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് നന്ദി അറിയിച്ചത്. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചതെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം തന്റെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കിയായിരുന്നു പ്രസിഡന്റെന്ന നിലയിലെ അവസാന വാര്‍ത്താസമ്മേളനം ബരാക്ക് ഒബാമ നടത്തിയത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ഭീഷണി ഉയരുന്ന ഘട്ടത്തില്‍ തന്റെ ശബ്ദം ഉയരുമെന്ന് ഒബാമ പറഞ്ഞു. ടീമിനെ തെരഞ്ഞെടുക്കുമ്ബോള്‍ ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ തന്റെ നിലപാടും പ്രസിഡന്റെന്ന നിലയിലെ നേട്ടങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു. മുന്‍ഗാമികളെ പോലെ രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്ക്കുന്നു, എഴുത്തും വായനയുമായി കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാല്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നേരെ ഭീഷണി ഉയരുമ്ബോള്‍ തന്റെ ശബ്ദം ഉയരുമെന്ന് ഉറപ്പ് ഒബാമ നല്കി. മന്ത്രിമാരെ തെരഞ്ഞെടുക്കുമ്ബോള്‍ കരുതല്‍ വേണമെന്ന് പറഞ്ഞ ഒബാമ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. വിവിധ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞെന്ന് പറഞ്ഞ ഒബാമ
അമേരിക്കന്‍ രഹസ്യ രേഖകള്‍ വിക്കിലീക്സിന് നല്‍കിയതിന് തടവിലായ ചെല്‍സി മാനിങ്ങിന്റെ ശിക്ഷാ കാലാവധി കുറച്ചതിനെ ന്യായീകരിച്ചു