സ്വർണവിലയിൽ ഒക്ടോബർ റെക്കോർഡുകളുടെ മാസം

6

തിരുവനന്തപുരം : സ്വർണവിലയിൽ റെക്കോർഡുകളുടെ മാസമായിരുന്നു ഒക്ടോബർ. ഇന്നുൾപ്പെടെ ഈ മാസം 12 തവണയാണ് വില പുതിയ റെക്കോർഡി ടുന്നത്. ഒക്ടോബർ ഒന്നാം തീയതി പവന് 56,400 രൂപയിലാരംഭിച്ച സ്വർണവ്യാപാരം മാസ അവസാനം 59,640 രൂപയിലാണ് എത്തി നിൽക്കുന്നത്. സ്വർണവില പവന് ഇന്നും 120 രൂപ വർധിച്ചു.

ഒക്ടോബർ നാലിനായിരുന്നു സ്വർണവില ഈ മാസത്തെ റെക്കോർഡ് കുതിപ്പ് തുടങ്ങിയത്. വില അതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായ 56,960 രൂപയി ലെത്തി. 5, 6, 12,13, 14 തീയതികളിൽ 56,960 രൂപയിലായിരുന്നു വ്യാപാരം. ഒക്ടോബർ 16ന് വില 57,000വും 26ന് 58,000വും കടന്നു. ചൊവ്വാഴ്ചയാണ് സ്വർണ വില 59,000 കടന്നത്.  ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഒറ്റ മാസത്തിൽ പവന് 3240 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 1120 രൂപ കൂടി.  ഇന്ന് 120 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7455 രൂപയാണ് നൽകേണ്ടത്. ഈ മാസം ഇതുവരെ ഗ്രാമിന്റെ വില 7000 രൂപയിൽ താഴേക്ക് പോയിട്ടേയില്ല. ഇക്കണക്കിന് പോയാൽ ഏറ്റവുമടുത്ത ദിവസങ്ങളിൽ തന്നെ ഒരു പവൻ സ്വർണത്തിന്റെ വില 60,000 കടക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.

NO COMMENTS

LEAVE A REPLY