അച്ഛന്‍ അഞ്ചുവയസ്സുകാരി മകളുടെ മൃതദേഹം ചുമന്നത് 15 കിലോമീറ്റര്‍

237

അന്‍ഗുല്‍: ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന ദനാ മാഞ്ജി സംഭവത്തിന് ശേഷം ഒഡിഷയില്‍ വീണ്ടുമൊരു ദാരുണ സംഭവം .നിര്‍ധനനായ ഒരച്ഛനാണ് അഞ്ചുവയസ്സുകാരി മകളുടെ മൃതദേഹം 15 കിലോമീറ്റര്‍ ചുമക്കേണ്ടിവന്നത്. ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ് മകളുടെ മൃതദേഹം ചുമക്കേണ്ടിവന്നത് കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അന്‍ഗുല്‍ ജില്ലയിലെ പല്ലഹാര കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് കുട്ടി മരണപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ഇതേതുടര്‍ന്നാണ് മൃതദേഹവും ചുമന്നുകൊണ്ടു വീട്ടിലേക്കു പോകാന്‍ ഗട്ടി ദിബാര്‍ തീരുമാനിച്ചത്. ജനുവരി നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. ആംബുലന്‍സ് സൗകര്യം നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തതായി അംഗുല്‍ ജില്ലാ കളക്ടര്‍ അനില്‍ കുമാര്‍ സമല്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY