തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരം സ്കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂലൈ 31 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം.
തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്സ് പോർട്ടലിലും www.bcdd.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖലാ ഓഫീസ് – 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ് – 0495-2377786.