കാസറഗോഡ് : ലീഗല്‍ മെട്രോളജി വകുപ്പിന്റെ മഞ്ചേശ്വരം, വെളളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ഓഫീസ് അറ്റന്റന്റ്, വാച്ചര്‍ (ഫുള്‍ ടൈം) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാംതരം/തത്തുല്യം യോഗ്യതയുളള 45 വയസ് അധികരിക്കാത്തവര്‍ക്ക് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഏഴാംതരം /തത്തുല്യം യോഗ്യതയുളള നല്ല ശാരീരികക്ഷമതയുളള 45 വയസ് അധികരിക്കാത്തവര്‍ക്ക് വാച്ചര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
വെളളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യതയും വയസും മേല്‍വിലാസവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അസിസ്റ്റന്റ് കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി സിവില്‍സ്റ്റേഷന്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ ഈ മാസം ഒന്‍പതിനകം അപേക്ഷിക്കണം. പരിഗണിക്കപ്പെടേണ്ടുന്ന ഓഫീസിന്റെ പേര് അപേക്ഷയില്‍ വ്യക്തമാക്കണം. രണ്ടു ഓഫീസുകളിലേക്കും അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വെളളരിക്കുണ്ട് ഓഫീസിലെ വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഈ മാസം 10 ന് രാവിലെ 10.30 നും, മഞ്ചേശ്വരം ഓഫീസിലെ വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഈ മാസം 11 ന് രാവിലെ 10.30 നും കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
വെളളരിക്കുണ്ട് ഓഫീസിലെ ഓഫീസ് അറ്റന്റന്റ്് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഈ മാസം 10 ന് ഉച്ചയക്ക് രണ്ടിനും മഞ്ചേശ്വരം ഓഫീസിലെ ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഈ മാസം 11 ന് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256228.