ഔദ്യോഗിക ഭാഷ സംസ്ഥാനതല സമിതി യോഗം ചേർന്നു.

115

തിരുവനന്തപുരം : ഔദ്യോഗിക ഭാഷ സംബന്ധിച്ച സംസ്ഥാനതല സമിതിയുടെ യോഗം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ചേർന്നു. ഭാഷാമാറ്റപുരോഗതിയും മുൻ യോഗതീരുമാനങ്ങളും ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതികളുടെ പ്രവർത്തനവും യോഗത്തിൽ അവലോകനം ചെയ്തു.

വെബ്സൈറ്റിലെ വിവരങ്ങൾ മലയാളത്തിൽ ലഭ്യമാക്കുന്നതും സേവനാവകാശ നിയമപ്രകാരം വകുപ്പുകൾ ലഭ്യമാക്കുന്ന കത്തിടപാടുകൾ മലയാളത്തിൽ കൂടി ഉൾപ്പെടുത്തുന്നതും സർക്കാർ ഉദ്യോഗസ്ഥർക്ക് മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനം ലഭ്യമാക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

ഫോമുകളും രജിസ്റ്ററുകളും ദ്വിഭാഷ രീതിയിലാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ അജണ്ടയായിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഭാഷാമാറ്റാ പുരോഗതി വിലയിരുത്തുന്നതിനും ഭരണഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിനുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ വിവിധ വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, സ്പെഷ്യൽ സെക്രട്ടറിമാർ, വകുപ്പു തലവ•ാർ, ജില്ലാ കളക്ടർമാർ എന്നിവർ അംഗങ്ങളാണ്.

NO COMMENTS