ഓഖി ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

210

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് തീരത്തിനടുത്ത് നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കൊച്ചിയിലെ വൈപ്പിന്‍ ഭാഗത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനി പത്ത് മതദേഹം കൂടി തിരിച്ചറിയാനുണ്ട്.

NO COMMENTS