തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഒമാന്റെ സഹായം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള നടപടി സ്വീകരിച്ചത് ഒമാന്‍ തീരത്ത് മൃതദഹേങ്ങള്‍ കണ്ടെന്ന വിവരം ലഭിച്ചതോടെയാണ്. വിഷയം ഇതിനകം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒമാന്‍ സ്ഥാനപതിയുമായി സംസാരിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരള സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തോടും സഹായം തേടി.