തിരുവനന്തപുരം :ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന്‍ വില്‍ഫ്രെഡിന്റെ (58) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും. മെഡിക്കല്‍ കോളേജില്‍ 2 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ 1 മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 1 മൃതദേഹം ശ്രീചിത്രയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.