തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ഒാഫീസിലാണ് യോഗം ചേരുക. ദുരിതാശ്വസ നടപടികളും പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ചും യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.