ആലപ്പുഴ : ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഒരു മൃതദേഹം കായംകുളത്തിനടുത്ത് അഴീക്കലിലും, രണ്ട് മൃതദേഹങ്ങള്‍ ആലപ്പുഴക്കും കൊച്ചിക്കുമിടയിലായാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൃതദേഹം കണ്ടെടുത്തത്.