ഓഖി ദുരന്തത്തിൽ തിരുവനന്തപുരം ജില്ലയിൽ മരണപ്പെട്ടതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളിൽ ഭൂരഹിത ഭവനരഹിതരായ 32 പേർക്ക് ഭൂമി വാങ്ങി വീട് നിർമ്മിക്കുന്നതിനും ഭവനരഹിതരായ ആറ് പേർക്ക് വീട് നിർമ്മിക്കുന്നതിനും 3.44 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
ഓഖി ഫണ്ടിലെ ഭവന പദ്ധതിക്കായി അനുവദിച്ച തുകയിൽ നിന്നാണ് 38 പേർക്കുള്ള തുക അനുവദിച്ചത്.