കൊച്ചി: രാസലഹരിക്കേസിൽ താൻ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാർട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തിൽ നിരപരാധിയാണെന്നും ഓം പ്രകാശ് പറഞ്ഞു.
ശ്രീനാഥ് ഭാസി കൂട്ടുകാരൻ മാത്രമാണ്. തൻ്റെ റൂമിൽനിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ലായെന്നും കിട്ടിയത്. ഷിഹാസിൻ്റെ റൂമിൽനിന്നാണെന്നും ജീവിതത്തിൽ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ലായെന്നും പ്രകാശ് പറയുന്നു
മണൽ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിനകത്ത് എത്രയോ പേർ പൊതുപരിപാടികൾ നടത്താറുണ്ട്. ഞാൻ നടത്തുമ്പോൾ മാത്രം ഡാൻസ് പാർട്ടി, ഡി.ജെ. പാർട്ടി എന്നൊക്കെ പറഞ്ഞ് തനിക്കെതിരേ വരുമെന്നും ഓം പ്രകാശ് പറയുന്നു .