മസ്ക്കറ്റ്: ഒമാന്‍ ദേശീയ വിമാന കന്പനിയായ ഒമാന്‍ എയറും, ബജറ്റ് വിമാന കന്പനിയായ സലാം എയറുമാണ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. പാക്കിസ്ഥാന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും വിമാനക്കന്പനികള്‍ അറിയിച്ചു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാന് വ്യോമഗതാഗതം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനിടെ യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്കുള്ള ചില വിമാനങ്ങളും റദ്ദാക്കി. പാകിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടച്ചതാണ് യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.