കോവിഡ് 19 – ആടുജീവിതം സിനിമാ ചിത്രീകരണത്തിനിടെ ഒമാനി താരവും സംവിധായകനും പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും സുരക്ഷിത മേഖലയിൽ

88

ആടുജീവിതം സിനിമാ ചിത്രീകരണത്തിനിടെ കോവിഡ് 19 സംശയത്തെ തുടര്‍ന്ന് ഒമാനി താരം ഡോ താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്നും സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും സുരക്ഷിത മേഖലയായ വാദി റമ്മിലാണെന്നും നടന്‍ പറയുന്നു.

ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണെന്നും താന്‍ കൂടി അഭിനയിക്കുന്ന ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ആടുജീവിതത്തിന്റെ ഒരാഴ്ച്ചയായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൊറോണ സംശയിക്കുന്നതിനാല്‍ താന്‍ ക്വാറന്റൈനിലാണെന്നും നടന്‍ ഒമാന്‍ വാര്‍ത്താ വെബ്‌സൈറ്റിനോടു പറഞ്ഞു.

കോവിഡ് 19 ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദേശത്തു നിന്ന് ജോര്‍ദാനില്‍ എത്തുന്നവരെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തില്‍ വെയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ്, ഒമാനില്‍ നിന്നും വന്ന ഡോ താലിബ്‌ നിരീക്ഷണത്തില്‍ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം പരിഭാഷകനും യു.എ.ഇയിലെ മറ്റൊരു നടനും നിരീക്ഷണത്തിലാണ്.

ചാവുകടലിനടുത്തുള്ള ഒരു ഹോട്ടലിലാണ് നടനെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജോര്‍ദാന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസേവനവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

NO COMMENTS