കോട്ടയം : സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ കാര്യത്തില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണങ്ങളില് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും മറുപടി തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് നടപടിക്രമം പാലിച്ചാണ് ബ്രൂവറികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തതെന്ന് ജനങ്ങളോട് പറയണമെന്നും നല്ലകാര്യം ആണെങ്കില്‍ എന്തുകൊണ്ട് എല്ലാവരെയും അറിയിച്ചില്ലെന്നും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ബാറുടമകള്‍ക്ക് വേണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.