പാലാ: കെ എം മാണിയുടെ പിന്‍ഗാമിയായി കേരളനിയമസഭയില്‍ പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് വെള്ളിയാഴ്ച അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആറുമണി വരെ 71.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്
ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും.തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുന്നു. വൈകുന്നേരം വരെയും തങ്ങള്‍ക്ക് മേല്‍ക്കയ്യുള്ള മേഖലകളില്‍ മികച്ച പോളിങ് നടന്നുവെന്ന് എന്‍ ഡി എയും അവകാശപ്പെടുന്നു.
കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.എല്‍ ഡി എഫിനു വേണ്ടി മാണി സി കാപ്പനും യു ഡി എഫിനു വേണ്ടി ജോസ് ടോം പുലിക്കുന്നേലും എന്‍ ഡി എയ്ക്കു വേണ്ടി എന്‍ ഹരിയുമാണ് മത്സര രംഗത്തുള്ളത്.