ഭോപ്പാല്‍: ഞായറാഴ്ച മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലായിരുന്നു സംഭവം. കാലികളെ കശാപ്പിനായി കടത്തുന്നു എന്നാരോപിച്ച് 100 ഓളം വരുന്ന ആള്‍ക്കൂട്ടം കാലിച്ചന്തയിലേക്ക് കന്നുകാലികളെയും കൊണ്ട് പോയ 24 പേരെ സവാലികെട ഗ്രാമത്തില്‍ തടഞ്ഞു നിറുത്തി അതി ക്രൂരമായി ആക്രമിച്ചു . ഗോ മാതാ കീ ജയ് എന്ന് ചൊല്ലിക്കൊണ്ടാണ് ഗോരക്ഷകര്‍ ഇവരെ ആക്രമിച്ചത്. മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോയില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും .
15 പേരെ കയറ് കൊണ്ട് കെട്ടി റോഡില്‍ മുട്ട് കുത്തി നിറുത്തുന്നതും ജനക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് ഇവരെക്കൊണ്ട് ഗോമാതാകീജയ് എന്നുവിളിപ്പിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട് ഉണ്ട്.20 കാലികളെ കശാപ്പിനായി കടത്തുന്നു എന്നാരോപിച്ചാണ് 100 ഓളം വരുന്ന ആള്‍ക്കൂട്ടം 24 പേരെ സവാലികെട ഗ്രാമത്തില്‍ തടഞ്ഞു നിര്‍ത്തുന്നത്. ഇവരെ കെട്ടിയിട്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പേലീസ് സ്‌റ്റേഷന്‍ വരെ നടത്തിച്ചു കൊണ്ടു പോവുകയായിരുന്നു. അതും പരേഡ് നടത്തി അപമാനിച്ചു കൊണ്ട്.
24 പേരില്‍ ഒരാളുടെ പക്കല്‍ പോലും കൃത്യമായ രേഖകളുണ്ടായിരുന്നില്ലെന്നും അതിനാല്‍ അവര്‍ക്കെതിരേ ഗോവധനിരോധന നിയമപ്രകാരം കേസെടുത്തെന്നും അറസ്റ്റു ചെയ്‌തെന്നുമാണ് പോലീസ് അറിയിച്ചത്. അതേസമയം ഇവരെ മര്‍ദ്ദിച്ചവര്‍ക്കെതിരേ ഒരു നടപടിപോലും പോലീസ് കൈക്കൊണ്ടിട്ടില്ല.ഖണ്ഡ്വ സെഹോര്‍ ദേവാസ് ഹര്‍ദ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ 24 പേരില്‍ ഭൂരിഭാഗവും. ഇവരില്‍ ആറ് പേര്‍ മുസ്ലിങ്ങളാണ്.