കേരളത്തിൽ തിങ്കളാഴ്ച 13,383 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂർ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസർഗോഡ് 257, ഇടുക്കി 236 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി.
12,492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1814, കോഴിക്കോട് 1601, എറണാകുളം 1531, പാലക്കാട് 1010, മലപ്പുറം 1457, കൊല്ലം 1098, തിരുവനന്തപുരം 740, ആലപ്പുഴ 768, കണ്ണൂർ 639, കോട്ടയം 629, വയനാട് 372, പത്തനംതിട്ട 352, കാസർഗോഡ് 252, ഇടുക്കി 229 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 25, പാലക്കാട് 13, തൃശൂർ 10, പത്തനംതിട്ട 7, തിരുവനന്തപുരം, എറണാകുളം, വയനാട് 5 വീതം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,942 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 601, കൊല്ലം 1549, പത്തനംതിട്ട 629, ആലപ്പുഴ 1044, കോട്ടയം 786, ഇടുക്കി 484, എറണാകുളം 4553, തൃശൂർ 2117, പാലക്കാട് 2055, മലപ്പുറം 3175, കോഴിക്കോട് 2527, വയനാട് 706, കണ്ണൂർ 1170, കാസർഗോഡ് 546 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,54,563 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,53,008 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,71,921 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,45,342 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 26,579 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1647 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യൂ.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.