നാഷണൽ കോളേജിൽ ‘ഓണാഘോഷം ആരവം 2023’

308

തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ യിൽ ‘ഓണാഘോഷം ആരവം 2023’ എന്ന പേരിൽ
വിവിധ കലാപരിപാടികളും ഓണക്കാല കായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരങ്ങളും നടന്നു.

വിപുലമായ രീതിയിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പൽ (ഡോ എസ് എ ഷാജഹാൻ) ആണ്.വർണ്ണാലംകൃതമായ കോളേജ് അങ്കണത്തിൽ വിദ്യാർത്ഥികൾ കൂറ്റൻ അത്തപ്പൂക്കളമൊരുക്കി.
വിഭവ സമൃദ്ധമായ സദ്യയും മത്സര വിജയികൾക്ക് സമ്മാന ദാനവും നടന്നു. ചടങ്ങിൽ സ്റ്റാഫ് അഡ്വൈസർ ഉബൈദ്, വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റ്റി ചന്ദ്രമോഹൻ, അസ്ജദ്, അരുൺ കുമാർ തുടങ്ങി അധ്യാപകരും വിദ്യാർത്ഥി പ്രതിനിധി കളും സന്നിഹിതരായിരുന്നു.

അത്തപ്പൂക്കള മത്സരത്തിൽ ഇലക്ട്രോണിക്സ് & ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിന് ഒന്നാം സ്ഥാനവും ബയോകെമിസ്ട്രി & മൈക്രോബയോളജി, ബികോം ഡിപ്പാർട്ട്മെൻ്റു കൾക്ക് രണ്ടാം സ്ഥാനവും ബിബിഎ ഡിപ്പാർട്ട്മെന്റിന് മൂന്നാം സ്ഥാനവും ലഭിച്ചു.വടംവലി മത്സരത്തിലും കസേരകളി മത്സരത്തിലും ബിബിഎ ഒന്നാം സ്ഥാനം നേടി. വിദ്യാർഥി പ്രതിനിധി മഞ്ചേഷ് നാഥ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY