ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു

15

സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള മുഴുവൻ കിറ്റുകളും സഞ്ചരിക്കുന്ന റേഷൻകടകൾ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് എത്തിച്ചു നൽകി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ നേരിട്ട് കിറ്റുകൾ എത്തിച്ചു.

സെപ്റ്റംബർ ഒന്നുവരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിൽ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം ചെയ്തു. ബാക്കി കിറ്റുകളുടെ വിതരണം നടന്നു വരികയാണ്. സെപ്റ്റംബർ 1, 2 തീയതികളിലും ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY