തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 16ന് പൂര്‍ത്തിയാകും. 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്. റേഷന്‍ കടകള്‍ വഴിയാണ് വിതരണം. ഇന്നു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ മഞ്ഞകാര്‍ഡുകാര്‍ക്കും (എഎവൈ) നാലു മുതല്‍ ഏഴു വരെ പിങ്ക് കാര്‍ഡുകാര്‍ക്കും (പിഎച്ച്‌എച്ച്) ഒമ്ബതു മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 മുതല്‍ 16 വരെ വെള്ള കാര്‍ഡുകാര്‍ക്കും (എപിഎന്‍എസ്) കിറ്റ് വിതരണം ചെയ്യും.
ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ര്‍. അനില്‍ ഇന്ന് രാവിലെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്ബര്‍ റേഷന്‍കടയില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ പങ്കെടുക്കും.