തിരുവനന്തപുരം; ഇന്ന് അത്തം. ഓണനാളുകള്‍ക്ക് തുടക്കംകുറിച്ച് അത്തമായി. . ഇനി പൂവിളികളുടെയും ആഹ്ളാദത്തിന്റെയും ദിനങ്ങള്‍. അത്തം പത്തോണമെന്നാണ് ചൊല്ലെങ്കിലും ഇക്കുറി പാഠഭേദമുണ്ട്. അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം. പൂരാടം രണ്ടുദിവസങ്ങളിലായതുകൊണ്ടാണിത്.
പൂക്കളമിടലാണ് ഇനി കുട്ടികളുടെ മുഖ്യവിനോദം. വീട്ടുമുറ്റങ്ങളില്‍നിന്ന് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങി പൊതുനിരത്തുകള്‍ വരെ പൂക്കളങ്ങള്‍ക്ക് വേദിയാകുന്നു. ഒരിക്കല്‍ ചാണകം മെഴുകിയായിരുന്നു പൂക്കളമിടലെങ്കില്‍ ഇപ്പോള്‍ വീടുകളില്‍ പോലും അപൂര്‍വമായേ ചാണകം മെഴുകുന്നുള്ളൂ. എങ്കിലും വീടുകളില്‍ ഇനി പത്ത് ദിവസം പൂക്കളം ഉയരും.