ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്ക ലിന്റെയും ഒരു വേള . നൂറ്റാണ്ടുകളായി തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു പകര്‍ന്നു വന്ന വിശ്വസനീയാമായ ചരിത്രരേഖ കളും ശിലാലിഖിതങ്ങളും വിദേശ സഞ്ചാരി കളുടെ രേഖപ്പെടുത്തലുകളും പൗരാണിക സാഹിത്യ കൃതികളും ഒക്കെയാണ് പിന്‍ബലം.
പിന്നിലുള്ള കഥകള്‍ എങ്ങനെയൊക്കെ ആയാലും ഓണം സമത്വത്തിന്റേയും സത്യനന്മകളുടേയും ഉത്സവമാണ്. പൂക്കളവും ഓണ ക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി മലയാളി എക്കാലവും അത്യാഹ്ളാദ പൂർവ്വമാണ് ഓണത്തെ വരവേല്‍ക്കുന്നത്.
മഹാബലി എന്നത് മാനവികത ഒരു മഹത്തായ ഭരണസങ്കല്പത്തിന്റെ സന്ദേശമാണ്. ഒരു നാടിനെ സ്വര്‍ഗ്ഗതുല്യമാക്കാന്‍ അവിടത്തെ ഭൂപ്രകൃതിയുടെ വൈശിഷ്ട്യമോ, മേന്മയുള്ള കാലാവസ്ഥയോ കഴിവുറ്റ ജനന തീയതിയോ മാത്രം പോര, മറിച്ച് ഇതൊക്കെ ക്രോഡീകരിച്ച് ജനങ്ങള്‍ക്ക് ഉത്തമായ ദിശാബോധം നല്കി മുമ്പോട്ടു നയിക്കാന്‍ പ്രാപ്തനായൊരു ഭരണാധികാരി കൂടിയേ തീരൂ എന്ന് മഹാബലി നമ്മെ ഓരോ ഓണക്കാലത്തും പഠിപ്പിച്ചു തരികയാണ്.
ആധുനികലോകത്തിനു പരിചിതമായ ‘സോഷ്യലിസം’ എന്ന സങ്കല്‍പം സഹസ്രാബ്ദങ്ങള്‍ക്കപ്പുറം തന്നെ നിലനിന്നൊരു നാടാണ് നമ്മുടേതെന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ഓണക്കാലവും നമ്മിലെത്തിക്കുന്ന ഇന്നലെയുടെ ചിത്രം. പ്രകൃതിയും പ്രകൃതിവിഭവങ്ങളും മനുഷ്യനും മാത്രം ഒന്നുചേരുകയേ വേണ്ടൂ മണ്ണില്‍ വിണ്ണുചമയ്ക്കാനെന്ന പരമമായ സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് മാവേലിനാട് നമുക്കായി തുറന്നുതരുന്നത്.
നമ്മുടെ പരാജയം എവിടെയാണ് എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മാവേലിയേപ്പോലൊരു ഭരണാധികാരി നമുക്കില്ല, മറിച്ച് മാവേലി നാട്ടില്‍ ഇല്ലാതിരുന്ന പല കാര്യങ്ങളാലും ഇന്നു നാടു സമ്പന്നവുമാണ്. കളവ് ,ചതി , പൊളിവചനം, ചെറുനാഴി എന്നുവേണ്ട ഒരുപാടു കള്ളത്തരങ്ങള്‍. ഉന്‍മൂലനം ചെയ്‌താൽ നമുക്കു വീണ്ടുമൊരു മാവേലി നാട് സൃഷ്ടിക്കാമെന്നാണ് ഓരോ ഓണക്കാലവും നമ്മോടു വിളിച്ചു പറയുന്നത്.
എല്ലാ നന്മകളും നഷ്ടമായൊരു കാലഘട്ടത്തിന്റെ പ്രതീക്ഷയാണ് ഓണാഘോഷം നമ്മിലേയ്ക്കു പകര്‍ന്നു നല്‍കുന്നത്. പ്രകൃതിയുടെ വര്‍ണ്ണ വിസ്മയങ്ങളാണ് ജീവിതവഴിയിലെ അനുഭവവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചകളെന്ന് ഓരോ പൂക്കളവും ഓര്‍മ്മപ്പെടുത്തുന്നു. ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ളാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും ഊഞ്ഞാല്‍പ്പാട്ടിലും മുഴങ്ങി ക്കേള്‍ക്കുന്നത്. ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒന്നുപോലെ ഏവരേയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദി ക്കാനും ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കുന്നു.
സന്തോഷത്തി ന്റേയും സാഹോദര്യത്തിന്റേയും മഹോത്സവവുമാണ് ഓണം.എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓര്‍മ്മപ്പെടു ത്തലും, അതിലൂടെ തിരിതെളിയുന്ന നല്ലൊരു നാളെയുടെ പ്രത്യാശയും, സന്ദേശവും ഇവയെല്ലാം ചേര്‍ന്നതു തന്നെയാണ് ഓണം നമുക്കു നല്‍കുന്നതും