കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള 2023 മെഗാ സമ്മാന പദ്ധതിയുടെ സമ്മാന വിതരണം 24ന് വൈകിട്ട് 4.15ന് അയ്യങ്കാളി ഹാളിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവനുമാണ് നൽകുന്നത്. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും.
ഖാദികൂൾ എന്ന ബ്രാൻഡിൽ ഖാദി ബോർഡ് ആദ്യമായി പുറത്തിറക്കുന്ന ഉത്പന്നത്തിന്റെ ലോഞ്ചിങ് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ സി.ജി. ആണ്ടവർ, ഖാദി ബോർഡ് അംഗങ്ങളായ എസ്. ശിവരാമൻ, അഡ്വ. കെ.പി. രണദിവെ, കമല സദാനന്ദൻ, കെ.എസ്. രമേഷ് ബാബു, സാജൻ തോമസ്, കെ. ചന്ദ്രശേഖരൻ, കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ പ്രസിഡന്റ് ഇ.എ. ബാലൻ, ഖാദി ബോർഡ് ഫിനാൻഷ്യൽ അഡ്വൈസർ ഡി. സദാനന്ദൻ എന്നിവർ പങ്കെടുക്കും. ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ. എ രതീഷ് സ്വാഗതവും അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കെ.കെ. ചാന്ദിനി നന്ദിയും രേഖപ്പെടുത്തും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി 3മണി മുതൽ എറണാകുളം സെന്റ് തെരേസാസ് കോളജ് ഖാദി ഫാഷൻ ഷോ അവതരിപ്പിക്കും.