തിരുവോണദിവസം ഗൃഹ സന്ദര്‍ശനത്തിനിറങ്ങിയ ‘ഓണപ്പൊട്ടന്‍’ കോലത്തെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

247

കോഴിക്കോട്: തിരുവോണദിവസം ഗൃഹ സന്ദര്‍ശനത്തിനിറങ്ങിയ ‘ഓണപ്പൊട്ടന്‍’ കോലത്തെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓണപ്പൊട്ടന്‍ കോലം ധരിച്ച ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സജേഷിനാണ് മര്‍ദനമേറ്റത്. ബിജെപി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി അനീഷ്, പ്രണവ്, നന്ദു എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഗൃഹസന്ദര്‍ശനം നടത്തുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടന്‍. ഓണപ്പൊട്ടന്‍ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം. ഓണവുമായി യാതൊരു ബന്ധവുമില്ലാത്ത ഓണപ്പൊട്ടനെ വീടുകളില്‍ സ്വീകരിക്കരുതെന്ന് നേരത്തെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രചാരണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തലശേരി മേഖലയില്‍ ഓണപ്പൊട്ടന്‍ എത്തുന്ന ദിവസം ആര്‍എസ്എസ് അനുകൂലികളുടെ വീടുകള്‍ പൂട്ടിക്കിടന്നതായും ആരോപണമുണ്ട്. ഓണം-വാമന ജയന്തി വിവാദവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് കായികമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY