തിരുവനന്തപുരം: അഴിമതിയില്‍ ഒരിക്കല്‍ കാല്‍വഴുതിയാല്‍ പിന്നെ നേരെയാക്കാന്‍ പ്രയാസമാണെന്നു മനസ്സിലാക്കണമെന്ന് സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി.
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള (സി.സി.ഇ.കെ.)യുടെ കീഴില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി യില്‍നിന്ന് പരിശീലനം ലഭിച്ചവരില്‍ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ ക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.അഴിമതി വലിയതോതില്‍ ബാധിക്കാറില്ലെന്നതാണ് സിവില്‍ സര്‍വീസ് മേഖലയുടെ പ്രത്യേകത.
അഴിമതി സ്വജീവിതത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കുക മാത്രമല്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത നിലപാട് പുലര്‍ത്തുകയും വേണം. തുടക്കംമുതലേ നല്ല ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. മനുഷ്യത്വം മുന്‍നിര്‍ത്തിയുള്ള പരിശോധനാരീതി ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.