തിരുവനന്തപുരം : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, വി.എച്ച്.എസ്.ഇ, നാഷണൽ സർവ്വീസ് സ്‌കീം ആരോ ഗ്യത്തിൽ കരുതുക ജീവിതത്തിൽ നേടുക എന്ന മുദ്രാവാക്യവുമായി സ്‌കൂൾ ക്യാമ്പസുകളിൽ സംഘടിപ്പിച്ച ഇരുപ തിന പ്രബോധന പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ ശരിയോരം സൈക്ലത്തോൺ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്താകെ കൗമാര ആരോഗ്യശീലങ്ങളിൽ മദ്യം, ലഹരിമരുന്ന് എന്നിവയ്‌ക്കെതിരെ ശരിയോരം പാലിക്കുക എന്ന സന്ദേശവുമായി 14 ജില്ലകളിൽ 310 സ്‌കൂളുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശരിയോരത്തിൽ ഒരു ലക്ഷം സൈക്കിളുകൾ പങ്കെടുക്കും. പ്രാദേശിക നാട്ടുകൂട്ടായ്മകൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവർ വിദ്യാർത്ഥികൾക്കൊപ്പം അണിചേരും.
ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും തൊപ്പികളും ധരിച്ച് സൈക്കിളുകൾ അലങ്കരിച്ച് ഹരിത പ്രോട്ടോകോൾ പാലിച്ചാണ് വിദ്യാർത്ഥികൾ പങ്കെടുക്കുക. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സ്‌കൂൾ കേന്ദ്രങ്ങളിലും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സൈക്ലോത്തോണിന് നേതൃത്വം കൊടുക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (31ന്) രാവിലെ എട്ടിന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ എക്‌സൈസ് മന്ത്രി റ്റി.പി.രാമകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്യും. മേയർ കെ.ശ്രീകുമാർ, എക്‌സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുക്കും.