കാഞ്ഞങ്ങാട് : കല്യോട്ട് ഏച്ചിലടുക്കത്തെ സജി ജോര്‍ജാണ് പെരിയ കല്യോട്ട‌് കോണ്‍ഗ്രസ‌് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത്. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ വാഹനം ഏര്‍പ്പൊടാക്കിയത് ഇയാളാണ്. ചൊവ്വാഴ്‌ച അറസ‌്റ്റിലായ കല്യോട്ട‌് ഏച്ചിലടുക്കത്തെ എ പീതാംബരനെ കാഞ്ഞങ്ങാട‌് ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് മജ‌്സ‌്ട്രേട്ട‌് കോടതി ഏഴു ദിവസത്തേക്ക‌് പൊലീസ‌് കസ‌്റ്റഡിയില്‍ വിട്ടു.
കേസില്‍ മറ്റുള്ളവരുടെ പങ്ക‌് പരിശോധിക്കാനും തെളിവെടുപ്പിനും പീതാംബരനെ കസ‌്റ്റഡിയില്‍ വേണമെന്ന‌് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.പൊലീസുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന‌് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. സാമൂഹ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും നിരവധി പരിക്കുകള്‍ കൊല്ലപ്പെട്ടവരില്‍ കാണുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യപരിശോധന ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.
ബുധനാഴ‌്ച രാവിലെ പീതാംബരനെ കൊലപാതകം നടന്ന സ്ഥലത്ത‌് കൊണ്ടുപോയി തെളിവെടുത്തു. കൊലപാതകത്തിന‌് ഉപയോഗിച്ച വടിവാളും മൂന്ന‌് ഇരുമ്ബ‌് ദണ്ഡും അടുത്ത പറമ്ബിലെ ഉപയോഗശൂന്യമായ കിണറില്‍ കണ്ടത്തി. കൊല്ലപ്പെട്ട ശരതത‌്‌ലാലും കൃപേഷും ഉള്‍പ്പെടുന്ന സംഘം തന്നെ വധിക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ‌് കൊലയ‌്‌ക്ക‌് കാരണമെന്ന‌് പീതാംബരന്‍ മൊഴി നല്‍കിയതായാണ‌് വിവരം.കൊല്ലപ്പെട്ടവരുടെ നേതൃത്വത്തില്‍ പലതവണ കല്യോട്ട‌് അക്രമം നടത്തി. ഉദ‌്ഘാടനം ചെയ്യാനിരുന്ന സിപിഐ എം ഓഫീസ‌് കെട്ടിടം ഉള്‍പ്പെടെ ആക്രമിച്ചുവെന്നും മൊഴിയിലുണ്ടെന്ന‌് അറിയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട‌് അഞ്ച് പേര്‍ പൊലീസ‌് കസ‌്റ്റഡിയിലുണ്ട‌്.