ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

120
shallow depth of field of accountant calculating financial data

കാസറകോട് : വാഹന നികുതി അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ അടയ്ക്കാതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍ പ്പാക്കല്‍ പദ്ധതിയിലുടെ കുടിശ്ശിക അടയ്ക്കാം. ബുധനാഴ്ച ഒഴികെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണി വരെ സത്യവാങ്മൂലം നല്‍കാം.

2019 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശികയുളളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി പ്രകാരം സ്വകാര്യവാഹനങ്ങള്‍ക്ക് നികുതിയും, അധികനികുതിയും, പലിശയും ഉള്‍പ്പെടെ തുകയുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി. പൊതുകാര്യ വാഹനങ്ങള്‍ക്ക് 20 ശതമാനം തുകയാണ് അടയ്‌ക്കേണ്ടത്. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം.

കൈമാറ്റം ചെയ്യപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവര്‍, നികുതി കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചവര്‍, ആര്‍ സി ബുക്ക് സറണ്ടര്‍ ചെയ്യാതെ വാഹനം പൊളിച്ചവര്‍, അസല്‍ ആര്‍ സി ഇല്ലാത്തതിനാല്‍ ആര്‍ സി ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍, പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് കാര്‍ നിരക്കില്‍ നികുതി ഒടുക്കിയിരുന്ന ബസ് ഉടമകള്‍, വാങ്ങിയ ആള്‍ പേര് മാറ്റിയെടുക്കാതിരുന്നതിനാല്‍ നികുതി കുടിശ്ശികയുടെ ബാധ്യതതയും മറ്റ് നിയമ തടസ്സമുള്ളവര്‍, നികുതി ഒടുക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ നമ്പറും ഉടമസ്ഥാവകാശവും നിയമപരമായി നീക്കി കിട്ടാനുള്ളവരും, ജി -ഫോറം അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും നികുതി ബാധ്യതയില്‍ നിന്നും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള നിയമപരാമയ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാകാനുള്ള അവസരം കൂടിയാണിത്.ഫോണ്‍ 04994 255290.

NO COMMENTS