കാസര്‍കോട് : 1987 മുതല്‍ 2017 മാര്‍ച്ച് 31 വരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്മേല്‍ നിയമനടപടികളില്‍ നിന്നും ഒഴിവാക്കുന്നതിനായി സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 30 ശതമാനം സ്റ്റാമ്പ് തുക മാത്രം അടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് ് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
കുറവ് ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെയാണ്. ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ നേരിട്ട് ഹാജരായി തുക ഒടുക്കാവുന്നതോ ബാങ്ക് മുഖേനയോ തുക ഒടുക്കാവുന്നതാണ്. സബ് രജിസ്ട്രാര്‍ ആഫീസില്‍ പണം ഒടുക്കുന്നതിനായി പ്രത്യേക കൌണ്ടര്‍ സംവിധാനം ജില്ലയിലെ എല്ലാ സബ്ബ് രജിസ്ട്രാര്‍ ആഫീസിലും ഒരുക്കിയിട്ടുള്ളതായി ജില്ലാ രജിസ്ട്രാര്‍ എം. ഹക്കിം അറിയിച്ചു.