ചീഞ്ഞളിഞ്ഞ അമ്മയുടെ മൃതദേഹത്തോടൊപ്പം മാനസിക രോഗിയായ മകന്‍ വീടിനുള്ളില്‍ കഴിഞ്ഞത് ഒരാഴ്ച.

136

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് മേഖലയിലെ ഒരു വീട്ടിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച്‌ പുറംലോകമറിയുന്നത്. മാനസിക നില തെറ്റിയ മകനൊപ്പം കഴിഞ്ഞിരുന്ന 75 വയസ്സ് പ്രായമുള്ള വൃദ്ധയാണ് മരിച്ചത്.

രണ്ട് നില വീട്ടില്‍ അമ്മ മരിച്ചെന്നറിയാതെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു 40 കാരനായ മകന്‍.സംഭവ സ്ഥലത്തെത്തിയ പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

NO COMMENTS