പട്‌ന: ഉള്ളിയുമായി എത്തിയ ട്രക്ക് ആയുധ ധാരികളായ ആറ് പേര്‍ ചേർന്ന് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയിലാണ് സംഭവം നടന്നത്. 3.5 ലക്ഷം രൂപ വിലവരുന്ന ഉള്ളിയാണ് കൊള്ളയടിച്ചത്. ദേശീയപാതയിലൂടെ ഉള്ളിയുമായി പോകുകയായിരുന്ന ട്രക്കിനെ കാറിലെത്തിയ ആറംഗ സംഘംതടയുകയും പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു.
ഉള്ളി ഇറക്കിയ ശേഷം പസൗലി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പില്‍ ട്രക്ക് ഉപേക്ഷിച്ചു. ട്രക്ക് ഡ്രൈവര്‍ ദേശ് രാജിനെ നാല് മണിക്കൂറോളം കാറില്‍ കറക്കി ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.