ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍.

85

തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. പുതിയൊരു രീതിയിലേക്ക് മാറുന്നതി നെക്കുറിച്ചുള്ള ആശങ്കകള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ട്. ഓണ്‍ലൈന്‍ പഠനം ഡിജിറ്റല്‍ ഡിവൈഡിലേക്കും, പാവപ്പെട്ട കുട്ടികളോടുള്ള വിവേചനത്തിലേക്കും നയിക്കുമോ എന്നതാണ് പലരുടേയും സംശയം. എന്നാല്‍ ഇത് മറികടക്കാന്‍ ആകുന്ന കാര്യമാണ് എന്ന് വ്യക്തമാക്കിയുള്ള മന്ത്രി തോമസ് ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഇന്നത്തെ ദിനപത്രങ്ങള്‍ മുഴുവന്‍ പുതിയ അദ്ധ്യയന വര്‍ഷാരംഭത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്.

ഇപ്പോള്‍ വ്യാപകമായിട്ടുള്ള ചര്‍ച്ച ഇത് ഡിജിറ്റല്‍ ഡിവൈഡിലേക്കും, പാവപ്പെട്ട കുട്ടികളോടുള്ള വിവേചനത്തിലേക്കും നയിക്കും എന്നതാണ്. ഇത് സംഭവിക്കില്ല എന്നുറപ്പ് വരുത്താനുള്ള ഒരു കര്‍മ്മ പരിപാടി ഇതാണ് . ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ 6 വര്‍ഷങ്ങളായി നടന്നു വരുന്ന പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടിക്കാരാണ് ഇത് മുന്നോട്ടു വച്ചിട്ടുള്ളത് . ഇത് എവിടെയും നടപ്പാക്കാവുന്നതേയുള്ളൂ.

1 ഇപ്പോള്‍ 12 പ്രതിഭാതീരം കേന്ദ്രങ്ങളാണ് ആലപ്പുഴ തീരദേശം കേന്ദ്രീകരിച്ച്‌ നടന്നു വരുന്നത്. വീട്ടില്‍ കമ്ബ്യുട്ടറോ , ഇന്റര്‍നെറ്റോ, ടെലിവിഷനോ ഇല്ലാത്തവര്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകള്‍ ടൈം ടേബിള്‍ അനുസരിച്ച്‌ വായനശാലകളില്‍ വന്നു കാണാനുള്ള സൗകര്യം ഒരുക്കും . പ്രതിഭാതീരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന മിക്ക വായനശാലകളിലും കമ്ബ്യുട്ടറുകളും പ്രോജെക്ടറുകളും ഇന്‍റര്‍നെറ്റും ഉണ്ട്.

2 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പ്രാഥമീകമായി സംശയ നിവാരണത്തിനായി ഒരു മെന്റര്‍ ഉണ്ടാവും. അധ്യാപകരോ സന്നദ്ധ പ്രവര്‍ത്തകരോ ആയിരിക്കും മെന്റര്‍ ആവുക. ക്ലാസ് സംബന്ധിച്ച സംശയങ്ങള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയോ ഓഫ്ലൈന്‍ ആയോ അറിയിക്കാം . ഓണലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഒരു സംശയപ്പെട്ടി ഓരോ കേന്ദ്രത്തിലും ഉണ്ടാവും. മെന്റര്‍ കേന്ദ്രങ്ങളില്‍ ഇല്ലെങ്കില്‍ കുട്ടികള്‍ക്ക് സംശയങ്ങള്‍ എഴുതി സംശയപെട്ടിയില്‍ ഇടാം കേന്ദ്രങ്ങളില്‍ വരാതെ വീടുകളില്‍ ക്ലാസ്സുകള്‍ കാണാന്‍ സൗകര്യമുള്ളവര്‍ക്കും പ്രതിഭാതീരം കേന്ദ്രങ്ങളിലെ സംശയപ്പെട്ടി ഉപയോഗപ്പെടുത്താം

3 ലോക്കല്‍ ചാനലില്‍ പ്രാദേശികമായി ലഭ്യമാകുന്ന അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ ലഭ്യമാക്കുന്നുണ്ട്. അതിന് വിക്ടേഴ്സ് ചാനലിന്റെ സമയക്രമത്തിന് പുറത്ത് ഒരു ഷെഡ്യുള്‍ തയ്യാറാക്കുന്നുണ്ട് . സംശയപ്പെട്ടികളില്‍ ലഭിക്കുന്ന സംശയങ്ങള്‍ക്ക് ഈ പ്രാദേശിക ചാനലില്‍ ലഭിക്കുന്ന ക്ളാസുകളിലൂടെ അധ്യാപകര്‍ സംശയ നിവാരണം നടത്തും

4 പ്രതിഭാതീരം സ്വന്തമായി ഒരു ബ്ലോഗ് നടത്തുന്നുണ്ട് . അതിലും കേരളത്തില്‍ നിന്ന് ലഭ്യമാകുന്ന വിഡിയോ ക്ലാസ്സുകള്‍ അഗ്രിഗേറ്റ് ചെയ്യുകയും പ്രാദേശിക അദ്ധ്യാപകരുടെ ക്ളാസുകള്‍ റെക്കോര്‍ഡ് ചെയ്തും ലഭ്യമാക്കുന്നുണ്ട്. തീരദേശത്ത് നിന്നുള്ള പ്രതിഭാതീരം കുട്ടികള്‍ക്ക് മാത്രമല്ല ആര്‍ക്കു വേണമെങ്കിലും ഇത് ഉപയോഗപ്പെടുത്താം.

5 വിക്ടേഴ്സിലെ എല്ലാ വിഡിയോകളും കോപ്പിറൈറ്റ് ഇല്ലാതെ ഇന്റര്‍നെറ്റില്‍ ലഭ്യമായ വിഡിയോകളും , പ്രാദേശികമായി അധ്യാപകര്‍ ഉണ്ടാക്കുന്ന വിഡിയോകളും ചേര്‍ത്ത് ഇന്റര്‍നെറ്റ് സൗകര്യം കുറവുള്ള സ്ഥലങ്ങളിലും കേന്ദ്രങ്ങളിലും വീടുകളിലും ലഭ്യമാക്കാന്‍ ഒരു സംവിധാനവും പ്രതിഭാതീരം ഒരുക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ആപ്പ് ആയും ഒരു വിഡിയോ ലൈബ്രറി ആക്കി പെന്‍ഡ്രൈവിലും ലഭ്യമാക്കുന്ന പദ്ധതി ആണ് ആലോചിക്കുന്നത്. ഇത് കോപ്പി ചെയ്തു ഇന്റര്‍നെറ്റ് ഇല്ലാത്ത സമയത്തും കുട്ടികള്‍ക്ക് ഉപയോഗിക്കാം.

6. ആലപ്പുഴയില്‍ പ്രതിഭാതീരം കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലും അടുത്തയാഴ്ച ഈ പരിപാടി ആരംഭിക്കുകയാണ്.

NO COMMENTS