തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് മദ്യവില്പന പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നടപടി ക്രൂരമാണ്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ശ്രീറാമിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.