മദ്രസ അദ്ധ്യാപകർക്ക് ഓൺലൈൻ അംഗത്വം

61

കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അദ്ധ്യാപകർക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തിൽ തുടരുന്നവർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ് പൂർത്തിയാകുമ്പോൾ അംഗത്വ കാലാവധിക്കനു സരിച്ച് പ്രതിമാസ പെൻഷനും ലഭ്യമാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഓൺലൈൻ അപേക്ഷക്കായി www.kmtboard.in വെബ്‌സൈറ്റ് സന്ദർശിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0495 2966577.

NO COMMENTS

LEAVE A REPLY