ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ആഗസ്റ്റ് 17 ന്

8

2023-24 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 11 മുതൽ 16 വരെ നൽകാം.

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്റ്റ് 17നാണ്. വിശദമായ അലോട്ട്‌മെന്റ് ഷെഡ്യൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.

NO COMMENTS

LEAVE A REPLY