കൊച്ചി : കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു. ഒാണ്‍ലെെന്‍ കമ്പനിയുടെ പ്രതിനിധികള്‍ ജില്ല ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സമരം തീര്‍പ്പികല്‍പ്പിക്കാന്‍ കഴിയാതെ പോയത്.
വിദേശ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ടാക്സികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ടെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. വേതന വര്‍ധനവ് നടപ്പാക്കുക, കമ്മീഷന്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒാണ്‍ലെെന്‍ ടാക്സി ഡ്രെെവര്‍മാര്‍ പണിമുടക്ക് നിലവില്‍ നടത്തുന്നത്.