നാട്ടകം റാഗിങ് ; വിദ്യാര്‍ത്ഥികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി

177

കോട്ടയം: നാട്ടകം ഗവണ്‍മെന്‍റ് പോളി ടെക്നിക് കോളജ് റാഗിങ് കേസിലെ എട്ട് പ്രതികളും ഒളിവിലെന്ന് പോലീസ്. പ്രതികളുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തിരുവനന്തപുരത്തും പോലീസ് പരിശോധന നടത്തി. ഇതിനിടെ, റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. റാഗിങിന് ഇരയായ ഷൈജു.ഡി. ഗോപി ചേരാനെല്ലൂര്‍, സ്വകാര്യ ആശുപത്രിയിലും അവിനാഷ് തൃശ്ശൂരിലും ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY