123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം : ഉമ്മന്‍ ചാണ്ടി

172

പാലക്കാട്• സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. നേരത്തേ, മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ ശുപാര്‍ശകള്‍ക്കു കടകവിരുദ്ധമായ നിലപാടാണിത്. സംസ്ഥാനത്ത് ഏറെ കോലാഹലങ്ങളും വിവാദങ്ങളുമുണ്ടാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനുശേഷം സര്‍വകക്ഷിയോഗം വിളിച്ചു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാണു കേരളം പുതിയ നിലപാട് അംഗീകരിപ്പിച്ചത്. ഇതു പ്രകാരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന 3,314 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയയില്‍നിന്ന് ഒഴിവാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

NO COMMENTS

LEAVE A REPLY