നോട്ട് അസാധുവക്കലില്‍ മോദിയുടേത് കുറ്റകരമായ അനാസ്ഥ : ഉമ്മന്‍ ചാണ്ടി

207

തിരുവനന്തപുരം: നോട്ട് അസാധുവക്കലില്‍ പ്രധാനമന്ത്രി കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഉടനീളം പ്രതിഫലിച്ചത്. കരിമ്പട്ടികയില്‍പെടുത്തിയ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ മെയ്ക്ക് ഇന്ത്യ പദ്ധതിയിലും ഇന്ത്യാ ബ്രിട്ടന്‍ പ്ലാറ്റിനം സമ്മിറ്റിലും ഉള്‍പെടുത്തിയെന്ന തന്റെ ആരോപണത്തിന് മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ആകുന്നില്ല. ഈ കമ്പനിയെ പ്ലാസ്റ്റിക് കറന്‍സി ഉണ്ടാക്കാനുള്ള കമ്പനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഈ പ്രശ്‌നത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു ഉമ്മന്‍ ചാണ്ടി. പിക്കറ്റിംഗില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.

NO COMMENTS

LEAVE A REPLY