തിരുവനന്തരപുരം • ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്ത ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം കെപിസിസി ആസ്ഥാനത്ത് തുടരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സമരപരിപാടികള്‍ തീരുമാനിക്കാനും സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം. ഡിസിസി പ്രസിഡന്റുമാരെ നിയമച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം നടത്തുന്നുണ്ടെങ്കിലും രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കുന്നില്ല. രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും യോഗം വേദിയാകും. ജനകീയ വിഷയങ്ങളില്‍ പ്രതിപക്ഷം പരാജയമാണെന്ന ആരോപണം കെ. മുരളീധരന്‍ യോഗത്തില്‍ ആവര്‍ത്തിക്കും. മുരളീധരനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയാകും. റേഷന്‍ പ്രതിസന്ധി, നോട്ട് അസാധുവാക്കല്‍ എന്നീ വിഷയങ്ങളിലായിരിക്കും സമരപരിപാടികള്‍ രൂപീകരിക്കുക.