ഹൈക്കമാന്റുമായി ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി ഇന്ന് ദില്ലിയിലേക്ക്

185

ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്‌ക്കായി ഉമ്മന്‍ചാണ്ടി ഇന്ന് ദില്ലിക്ക് പോകും. നാളെ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് കൂടിക്കാഴ്ച. ഡി.സി.സി പുനഃസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ട് നിന്നിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് കൂടിയേ തീരു എന്ന ആവശ്യം അദ്ദേഹം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. ചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്താന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

NO COMMENTS

LEAVE A REPLY