കോട്ടയം: അഴിമതിയും അഴിമതി ആരോപണം തമ്മില്‍ വ്യത്യാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇ.പി ജയരാജന്‍ നടത്തിയത് നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഇക്കാര്യം ജയരാജന്‍ തന്നെ സമ്മതിച്ചതായി കോടി്യേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം മാത്രമാണ് ഉയര്‍ന്നത്. അത് നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ നടത്തിയതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.