തൊഴില്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റം ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. .യു.ഡി.എഫ്. ഭരണത്തില്‍ തൊഴിലാളി സമരത്തിന്റെ പേരില്‍ ഒരു കമ്പിനിയും ലോക്കൗട്ട് ചെയ്യുകയ്യോ ലേഓഫ് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല അദ്ദേഹം പറഞ്ഞു. ലോഡിംഗ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ യൂണിയന്‍ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. തൊഴിലാളികള്‍ക്ക് നിയപരമായ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യൂണിയന്റെ മുതിര്‍ന്ന നേതാക്കളെ ആദരിക്കുകയും അവകാശ പ്രഖ്യാപന പ്രേമയം അവതരിപ്പിക്കുകയും ചെയ്തു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍, മുന്‍ സ്പീക്കര്‍ . എന്‍. ശക്തന്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍.എം. വിന്‍സറ്റ് ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, വിതുര ശശി, സോളമന്‍ അലക്‌സ് ഇ. ഷംസുദ്ധിന്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍, ബി.എന്‍. ശ്യാംകുമാര്‍ ദേവരാജന്‍, കുറ്റിച്ചല്‍ വേലപ്പന്‍, ചാക്ക രവി, കാട്ടാക്കട മദുസൂദനനന്‍ നായര്‍, ബാജിലാല്‍, കൊല്ലയില്‍ രാജന്‍, എസ്. സുദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഉള്ളൂര്‍ മുരളി സ്വാഗതവും മലയം ശ്രീകണ്ഠന്‍ നായര്‍ നന്ദിയും പറഞ്ഞു.