മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

164

മൂന്നാര്‍: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മന്ത്രി എംഎം മണി ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും നിരന്തരം അപമാനിക്കുകയാണ്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മണിയെ എതിര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് നടത്തുന്നത്. യുഡിഎഫ് സര്‍ക്കാര്‍ മൂന്നാറില്‍ കയ്യേറ്റം തടയാന്‍ നടപടിയെടുത്തിരുന്നു. നടപടികള്‍ക്ക് നിയമപരമായ തടസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്ക് യുഡിഎഫ് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY